മദ്യ കേരളത്തിലെ ജൈവ വൈവിധ്യം!

നമ്മുടെ കേരളം ജൈവ വൈവിധ്യങ്ങളുടെ കേദാര ഭൂമി ആണെന്നത് നമ്മള്‍ പണ്ടു മൂന്നാം ക്ലാസ്സ് മുതല്‍ക്കേ പഠിച്ചു വരുന്നതാണ്.. അതിന് ശക്തി പകരാനെന്നോണം, ഇന്നു നമ്മള്‍ പഠിക്കാന്‍ പോകുന്നത്, മദ്യ-കേരളത്തില്‍ കാണപ്പെടുന്ന വിവിധ തരം പാമ്പുകളെ കുറിച്ചാണ്.

ചിത്രങ്ങളും, വിവരണങ്ങളും താഴെ കൊടുക്കുന്നു..


ചേനത്തണ്ടന്‍വെട്ടിയിട്ട ചെനതണ്ട് പോലെ കിടക്കും, പാറക്കെട്ടുകളുടെ വശങ്ങളില്‍ കാണപ്പെടുന്നു, പച്ച കലര്ന്ന വെള്ള നിറമാണ്‌ ഇവയ്ക്ക്, പത്തി സൂര്യ പ്രകാശത്തില്‍ തിളങ്ങി കാണപ്പെടും.

കരിമൂര്‍ഖന്‍നല്ല കറുത്ത നിരത്തില്‍ കാണപ്പെടുന്ന ഇവ, മണ്ണില്‍ പറ്റി പിടിച്ചാണ് കിടക്കുന്നത്


രാജവെമ്പാല : രാജകീയപ്രൌടി ഉള്ള ഇത്തരം പാമ്പുകള്‍, അനന്ത ശയനം പോലെ കാണപ്പെടുന്നു.. നല്ല തൂവെള്ള നിറത്തില്‍ , നിരത്തുകളുടെ വശങ്ങളില്‍, അതീവ പ്രതാപതോടെയും, പ്രൌടിയോടു കൂടിയും നിവസിക്കുന്നു.


അണലി : കാടുകളും പുല്‍മേടുകളും പ്രിയം, ചെന്കുതായ പ്രതലത്തില്‍ കൂടി സന്ച്ചരിക്കപെടുന്നു.

എട്ടടി മൂര്‍ഖന്‍ : കണ്ടാല്‍ എട്ടു പോലെ കാണപ്പെടുന്നു, ചില സമയങ്ങളില്‍ ക്രൂസിതനെപ്പോലെയും പോലെയും കാണപ്പെടാറുണ്ട്. സൂര്യ പ്രകാശം നേരിട്ടു മുഖത്ത് അടിക്കണം എണ്ണ നിര്‍ബന്ധ ബുദ്ധി ഉള്ളതിനാല്‍, നട്ടുച്ചയ്ക്കും മേപ്പോട്ടു നോക്കിയെ കിടക്കാരുള്ളൂ .


രക്ത അണലി : അണലിയുടെ അളിയനായി വരുമെന്കിലും, തീര്ത്തും വെട്യസ്തമായ സ്വഭാവക്കാരാണ്. പുല്മെടുകലാണ് വിഹാര കേന്ദ്രങ്ങള്‍.

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ പാമ്പുകളുടെ ചിത്രങ്ങള്‍ ഫോര്‍വേഡ് ചെയ്ത എന്റെ സുഹൃത്തിനു നന്ദി അര്‍പ്പിക്കുന്നു, ശ്രദ്ധിക്കുക, പാമ്പുകളും ഭൂമിയുടെ അവകാശികള്‍ ആകുന്നു ,

Leave a Comment

ഇതും സംഭവിക്കും ഇതലപ്പുറവും സംഭവിക്കും ……

( ഒരു മരണവീട്ടിലെ സംഭാഷണത്തില്‍ നിന്ന്‌)

ചോദ്യം: ചേട്ടത്തിയുടെ മക്കളൊക്കെ അമേരിക്കയില്‍ നിന്ന്‌ എത്തിയോ ?

ഉത്തരം: ഇല്ല, ആരും വരില്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

ചോ: പിന്നെയാരാ അടുത്തിരുന്ന്‌ കരയുന്ന സ്‌ത്രീകളൊക്കെ

ഉ: അത്‌ ‘ഓള്‍വേയ്‌സ്‌ ‘ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയുടെ സ്റ്റാഫാണ്‌. ഈ പ്രോഗ്രാം ഞങ്ങളാണ്‌ നടത്തുന്നത്‌.

ചോ: പ്രോഗ്രാമോ?

ഉ: അതേ സര്‍, വിവാഹവും മരണവുമടക്കം ആളുകൂടുന്ന എല്ലാ ചടങ്ങും ഞങ്ങള്‍ക്ക്‌ പ്രോഗ്രാമാണ്‌. പ്രോഗ്രാം കളര്‍ഫുള്ളാക്കാന്‍ എത്രപേരെ വേണമെങ്കിലും ഇറക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയും. ഇവിടെയിപ്പോള്‍ നൂറുപേരെ ഇറക്കിയിട്ടുണ്ട്‌.

ചോ: ആരാണ്‌ നിങ്ങളെ ഇത്‌ ഏല്‍പ്പിച്ചത്‌

ഉ: അവരുടെ മക്കളാണ്‌ സര്‍. അമേരിക്കയില്‍ നിന്ന്‌ ഇന്റര്‍നെറ്റ്‌ വഴി കഴിഞ്ഞ വര്‍ഷമാണ്‌ അവര്‍ ഞങ്ങളുടെ സേവനത്തിന്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

ചോ: കഴിഞ്ഞ വര്‍ഷം അതിന്‌ ചേട്ടത്തിക്ക്‌ അസുഖമൊന്നുമുണ്ടായിരുന്നില്ലല്ലോ?

ഉ: ഉണ്ടാവണമെന്നില്ല സര്‍. 60 വയസ്സുകഴിഞ്ഞവരെയൊക്കെ നേരത്തേ ബുക്ക്‌ ചെയ്യുന്നതാണ്‌ നല്ലത്‌. ഇതിപ്പോ ഞങ്ങള്‍ക്ക്‌ നന്നായി ഓര്‍ഗനൈസ്‌ ചെയ്യാനുള്ള സമയം കിട്ടി.

ചോ: എന്തൊക്കെയാണ്‌ നിങ്ങള്‍ ചെയ്യുന്നത്‌?

ഉ: വിവരമറിഞ്ഞയുടന്‍ തന്നെ ഞങ്ങള്‍ മൊബൈല്‍ മോര്‍ച്ചറി എത്തിച്ചു. മരണവിവരം അറിയിക്കാന്‍ അമ്പതോളം ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നാട്ടിലെങ്ങും സ്ഥാപിച്ചു. പന്തല്‍, വീഡിയോ കവറേജ്‌, ഫോട്ടോ, മൈക്ക്‌, കരയാനും മറ്റുമുള്ള ആളുകള്‍ ഇതൊക്കെ ഞങ്ങള്‍ ഏര്‍പ്പാട്‌ ചെയ്യുന്നതാണ്‌. ഒറ്റയ്‌ക്ക്‌ താമസിക്കുന്ന ഒരു വൃദ്ധ മരിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇത്രയും സൗകര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയുമോ സര്‍.

ചോ: അവരുടെ ഭാഗ്യം. ആട്ടെ, ഇനിയെന്താ അടുത്ത പരിപാടി?

ഉ: വിലാപയാത്രയാണ്‌ സര്‍, നൂറു കാറുകള്‍ ഏര്‍പ്പാട്‌ ചെയ്‌തിട്ടുണ്ട്‌.

ചോ: ഇതിനൊക്കെ വലിയ തുക ഫീസ്‌ വരില്ലേ?

ഉ: തുച്ഛം സര്‍. മൂന്നു പെണ്‍മക്കളും അവരുടെ ഫാമിലി മെമ്പേഴ്‌സും അമേരിക്കയില്‍ നിന്ന്‌ വന്നിട്ടുപോവാന്‍ കാശെത്രയാവും. അതിന്റെ നാലിലൊന്നുപോലും ഞങ്ങളുടെ ഫീസ്‌ വരില്ല. കഷ്ടപ്പാടുമില്ല. ഇന്റര്‍നെറ്റ്‌ വഴി ഈ പ്രോഗ്രാം അവര്‍ അമേരിക്കയില്‍ നിന്ന കണ്ടുകൊണ്ടിരിക്കുകയുമാണ്‌ സര്‍.

ചോ: നന്നായി, ചേട്ടത്തി തലചുറ്റി വീണ്‌ മരിച്ചപ്പോള്‍ തന്നെ നിങ്ങള്‍ എങ്ങനെ വിവരമറിഞ്ഞു?

ഉ: അതാണ്‌ സര്‍ ഞങ്ങളുടെ സര്‍വീസ്‌. രജിസ്‌റ്റര്‍ ചെയ്‌തതു മുതല്‍ ഈ വീട്‌ ഞങ്ങളുടെ നിരീക്ഷണത്തിലാണ്‌. ഇവിടെ ഒരീച്ച അനങ്ങിയാല്‍പ്പോലും ഞങ്ങള്‍ക്ക്‌ വിവരം ലഭിക്കും.

ചോ: അപ്പോള്‍ ചേട്ടത്തിയുടെ മരണത്തിനായി നിങ്ങള്‍ ഒരു വര്‍ഷമായി കാത്തിരിക്കുകയാണെന്നാണോ?

ഉ: സംശയമെന്ത്‌ സര്‍, ചേട്ടത്തിയെ മാത്രമല്ല, കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള നൂറുകണക്കിനാളുകളെ അവര്‍ പോലുമറിയാതെ ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്‌.

( 60 കഴിഞ്ഞ ചോദ്യകര്‍ത്താവ്‌ പിന്നീടൊന്നും ഉരിയാടാതെ സംഭ്രമിച്ച്‌ നാലുചുറ്റും നോക്കിക്കൊണ്ട്‌ സ്ഥലം വിട്ടു)

courtesy:ഇമെയിലില്‍ കിട്ടിയത്‌

Leave a Comment

ദേശാഭിമാനിയെക്കൊണ്ടു തോറ്റു !!

നേരറിയാന്‍ നേരത്തെ അറിയാന്‍ ദേശാഭിമാനി വായിക്കുക എന്നതായിരുന്നു പഴയ നയം. എന്നാല്‍ വെബ്‍സൈറ്റായാലും ബ്ലോഗായാലും ജനത്തെ ചിരിപ്പിച്ചെങ്കിലേ കാര്യമുള്ളൂ എന്നു മനസ്സിലായ ദേശാഭിമാനിക്കാര്‍ ആ പണി വളരെ നന്നായി ചെയ്യുന്നു. 69 ഹോട്ട് ഡോഗ്സ് തന്നു റെക്കോര്‍ഡിട്ടയാള്‍ നല്ല ചൂടന്‍മാരായ 69 അള്‍സേഷ്യന്‍മാരെ നിന്ന നിപ്പില്‍ തിന്നു കളഞ്ഞു എന്നെഴുതി വിട്ടിട്ട് അധികമായില്ല. അതിനു പിന്നാലെയായിരുന്നു ഇനി ലോകത്ത് ഒരു സൂര്യഗ്രഹണം നടക്കണമെങ്കില്‍ 132 വര്‍ഷം കഴിയണമെന്ന് പ്രഖ്യാപിച്ചത്. ഏറ്റവുമൊടുവില്‍ പാര്‍ട്ടി അനുഭാവിയായ നടന്‍ മുരളിയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോഴും വെബ്‍മാസ്റ്റര്‍ക്കു കൈപിഴച്ചു.

ഇനി മാര്‍ക്സിനെപ്പറ്റി വല്ല ലേഖനവും ഇടുമ്പോള്‍ കര്‍ത്താവീശോമിശിഹായുടെ പടം ഇടാതിരുന്നാല്‍ മതിയായിരുന്നു.ലാല്‍സലാം !! ഇനിയിപ്പോ കോണ്‍ഗ്രസുകാരോ മറ്റോ ഹാക്ക് ചെയ്തതാണോ ????

muraleedharan

Leave a Comment

മലയാളി @ NASA

അമേരിക്കയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം(NASA) സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഒരു മലയാളി.. എത്ര ശ്രമിച്ചിട്ടും റോക്കറ്റ് ഉയരുന്നില്ല.. അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ പഠിച്ച പണി പതിനെട്ടും പയറ്റി.. എവിടെ! ഒരു ഫലവുമില്ല.. നമ്മുടെ മലയാളി ചങ്ങാതി അവരെ സമീപിച്ചു പറഞ്ഞു.. ”ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കട്ടെ” അവര്‍ വളരെ പുച്ഛത്തോടെ, പരിഹാസത്തോടെ മലയാളിയെ നോക്കി, എന്നിട്ട് പറഞ്ഞു.. ”ശരി തന്‍റെ ആഗ്രഹമല്ലേ? നടക്കട്ടെ” എന്ന്………….

മലയാളി അവരോടു റോക്കറ്റ് 45 ഡിഗ്രി ചെരിച്ചു വെച്ചതിനു ശേഷം കത്തിക്കാന്‍ ആവശ്യപ്പെട്ടു… അത്ഭുതമെന്നു പറയട്ടെ റോക്കറ്റ് വലിയ ശബ്ദത്തോടെ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങി, അമേരിക്കകാര്‍ ആശ്ചര്യപ്പെട്ടു.. അവര്‍ മലയാളിയോട് ചോദിച്ചു ഈ രഹസ്യം ഒന്ന് പറഞ്ഞുതരാമോ? എന്താണ് ഇതിന്‍റെ ശാസ്ത്രീയാടിസ്ഥാനം? മലയാളി പറഞ്ഞു… അതൊന്നും എനിക്കറിയില്ല, ഞങ്ങളുടെ നാട്ടില്‍ സ്കൂട്ടര്‍, പ്രത്യേകിച്ച് ബജാജ് സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ആകാതെ വരുമ്പോള്‍ ഒരുവശം ഇങ്ങനെ ചെരിച്ചു വെച്ച് സ്റ്റാര്‍ട്ട്‌ ചെയ്യാറുണ്ട്”

Leave a Comment

ഞാന്‍ കാഞ്ഞിരപ്പള്ളി അച്ചായന്‍

achayans
ഒരച്ചായന്‍ ഒരു ഒന്നര, ഒന്നേമുക്കാല്‍ അച്ചായന്‍ വരും. അതാണു കാഞ്ഞിരപ്പള്ളി അച്ചായന്‍. അച്ചായന്‍ സങ്കല്‍പ്പങ്ങളിലെ പൂര്‍ണ്ണത. മറുനാടുകളില്‍ കാഞ്ഞിരപ്പള്ളി അച്ചായന്‌ എന്തിനും പോന്നവന്‍ എന്നൊരു പര്യായം കൂടിയുണ്ട്‌. പക്ഷേ തല്ലിനോ വഴക്കിനോ ഇന്നേ വരെ ഒരു കാഞ്ഞിരപ്പള്ളി അച്ചായന്‍ നേരിട്ടിടപെട്ടതായി ചരിത്രമില്ല.

പുരുഷ സൗന്ദര്യത്തെക്കുറിച്ചു നമുക്കു ചില അളവുകോലുകളില്ലേ. ഉയര്‍ന്ന നെറ്റിത്തടം, വിരിഞ്ഞ മാറിടം, ഉറച്ച മസിലുകള്‍, തുമ്പിക്കൈ പോലുള്ള കൈകള്‍…അങ്ങനെയങ്ങനെ…

അച്ചായന്മാരെക്കുറിച്ചും ഇങ്ങനെ നാട്ടില്‍ ചില കാഴ്‌ചപ്പാടുകളുണ്ട്‌. ബ്ലീച്ച്‌ ചെയ്ത വീതിക്കരയന്‍ മുണ്ട്‌, ഇളംനിറങ്ങളിലുള്ള കോട്ടണ്‍ ഷര്‍ട്ട്‌, കയ്യിലും കഴുത്തിലും സ്വര്‍ണ്ണം, ലെതര്‍ ചെരുപ്പ്‌, അല്‌പ്പം കുടവയര്‍, നരകയറിയ മുടിയില്‍ ‘ഡൈ’യുടെ കറുപ്പ്‌, ഒരു വില്ലീസ്‌ ജീപ്പ്‌…ഇങ്ങനെ എല്ലാം തികഞ്ഞ അച്ചായന്മാര്‍ എല്ലാ നാട്ടിലുമില്ല. അതു കാഞ്ഞിരപ്പള്ളിയില്‍ ധാരാളമുണ്ടുതാനും.

പൂര്‍വ്വികരായി കൈമാറിവന്ന ഇഷ്‌ടം പോലെ സ്വത്ത്‌. അതുകൊണ്ട്‌ ഇഷ്‌ടം പോലെ കാശ്‌. അത്‌ ഇഷ്‌ടം പോലെ ചിലവാക്കാനും മടിയില്ല. ജീവിതസുഖങ്ങളില്‍ അച്ചായനെ തോല്‍പ്പിക്കാന്‍ ആരും മിനക്കെടേണ്ട. വെറുതെയാണോ റബറിന്‌ വില കയറിയ സമയത്ത്‌ ഒരു പ്രൊഡക്ഷന്‍ യൂണിറ്റ്‌ കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങിയാലോ എന്ന്‌ മാരുതി കമ്പനി പണ്ട്‌ ചിന്തിച്ചത്‌ (വെറും അപവാദമാണേ). അന്നു പോണ്ടിച്ചേരിയില്‍ നിന്നും കൊച്ചിയില്‍ നിന്നുമെല്ലാം പുതുപുത്തന്‍ മാരുതിക്കാറുകള്‍ ഒഴുകിയിരുന്നത്‌ കാഞ്ഞിരപ്പള്ളിയിലേക്കല്ലായിരുന്നോ.

റബര്‍ എന്നു കേട്ടാല്‍ ചില നാട്ടുകാരുടെ മുഖം വലിഞ്ഞു മുറുകും. എന്നാല്‍ റബറാണ്‌ കാഞ്ഞിരപ്പള്ളിയുടെ എല്ലാം. കാഞ്ഞിരപ്പള്ളിക്കാര്‍ക്ക്‌ ഏറ്റവും നന്നായി അറിയാവുന്ന കൃഷി. റബറിന്റെ ഇലച്ചാര്‍ത്തുകളുടെ തണുപ്പുമേറ്റ്‌, വളഞ്ഞു തിരിഞ്ഞ എസ്‌റ്റേറ്റ്‌ വഴികളിലൂടെ ചുണ്ടിലൊരു മൂളിപ്പാട്ടുമായി ഒന്നു യാത്ര ചെയ്തു നോക്കൂ. എത്ര അരസികനും റബറിനെ ഇഷ്‌ടപ്പെട്ടു പോകും. അതോടെ കാഞ്ഞിരപ്പള്ളിക്കാരേയും. സിനിമകളാണ്‌ കാഞ്ഞിരപ്പള്ളി അച്ചായനെ ലോകപ്രശസ്‌തനാക്കിയത്‌. വില്ലനായാലും നായകനായാലും അല്‍പം പ്രത്യേകതയുള്ള ഒരു ക്രിസ്ത്യാനി കഥാപാത്രമാണോ, അതു കാഞ്ഞിരപ്പള്ളിയില്‍ നിന്നായിരിക്കും. കിഴക്കന്‍ പത്രോസും, ചേറാടി കറിയയും, ടോണി കുരിശിങ്കലും തുടങ്ങി എത്രയോ പേര്‍.(പക്ഷേ കാഞ്ഞിരപ്പള്ളിയിലെ കാശുള്ളവര്‍ ഏതു ജാതിയായാലും മറുനാട്ടുകാര്‍ക്ക്‌ അവരെല്ലാം അച്ചായന്മാര്‍ തന്നെ).

“ഞാനേ കാഞ്ഞിരപ്പള്ളിക്കാരന്‍ കൃസ്ത്യാനിയാ. കാഞ്ഞിരപ്പള്ളിക്കാരന്‍ കൃസ്ത്യാനിക്ക് അവന്റെ പെണ്ണുമ്പിള്ളയെ നിലയ്ക്ക്‌ നിര്‍ത്താനറിയാം”. ‘കൂടെവിടെ’ സിനിമയില്‍ മമ്മൂട്ടി ഇതു പറയുമ്പോള്‍ തിയറ്ററുകളില്‍ കൈയ്യടിയുടെ കമ്പക്കെട്ട്‌. ചില ഭര്‍ത്താക്കന്മാര്‍ തിയറ്ററില്‍ നിന്ന് വീടിന്റെ പടി വരെ കയ്യടിച്ചു. വീട്ടുകാരിയേയും കൂട്ടി എത്തിയവന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ്‌ മൂത്രപ്പുരയില്‍ പോയി കയ്യടിച്ചു. നമുക്ക്‌ പറ്റാത്തത്‌ ഇതാ കാഞ്ഞിരപ്പള്ളിക്കാരന്‌ കഴിഞ്ഞിരിക്കുന്നു.

സംഭവത്തില്‍ അല്‍പം കാര്യമുണ്ട്‌. കാഞ്ഞിരപ്പള്ളിയുടെ പ്രിയ കവയിത്രി റോസ്‌മേരി പറയുന്നത്‌ ശ്രദ്ധിക്കുക: “തികഞ്ഞ പുരുഷാധിപത്യമായിരുന്നു എന്റെ നാട്ടില്‍ നിലനിന്നുപോന്നത്‌. തോട്ടങ്ങളുടെ ഭരണവും ധനവിനിയോഗവും പുരുഷന്റെ അധീനതയില്‍ തന്നെയായിരുന്നു. ഗൃഹഭരണത്തിന്റെ മേഖലയില്‍ സര്‍വ സ്വതന്ത്രരായതു കൊണ്ടാവാം ആണുങ്ങളുടെ ഇടപാടുകളിലോ, അവര്‍ വിഹരിക്കുന്ന മേഖലകളിലോ സ്ത്രീകള്‍ കൈകടത്താന്‍ ഒരുമ്പെട്ടതേയില്ല”.

‘കാഞ്ഞിരപ്പള്ളിക്കാരന്‍ കള്ളുകുടിക്കും, പെണ്ണുപിടിക്കും, തല്ലുകൊടുക്കും, പക്ഷേ ചെറ്റത്തരം കാണിക്കില്ല’. നാട്ടിന്‍പുറത്തെ ഒരു പറച്ചിലാണ്‌. ചെറ്റത്തരം അവരുടെ നിഘണ്ടുവിലില്ലാത്ത കാര്യമാണ്‌. അതായത്‌ ഒരാളെ ചതിക്കുന്ന പരിപാടി. മണ്ണില്‍ വിയര്‍പ്പൊഴുക്കുന്നവന്‌ വിശ്വാസവഞ്ചനെയെക്കുറിച്ചു ചിന്തിക്കാനാവില്ലല്ലോ.

കുറേക്കാലം മുമ്പാണ്‌. കൊച്ചിയിലെ ഒരു മുന്തിയ ഇനം ഹോട്ടല്‍. കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള അച്ചായന്‍ മയക്കംകൂട്ടി ബാറിലെത്തി. അടിയോടടി. അക്കാര്യത്തില്‍ അച്ചായനെ തോല്‍പ്പിക്കാന്‍ ഭൂമിമലയാളത്തില്‍ ആര്‍ക്കു കഴിയും. പെരുപ്പുകയറിയപ്പോള്‍ അച്ചായന്റെ കാഴ്‌ചപ്പാടില്‍ ആകെയൊരു ‘സോഷ്യലിസം’. മുന്നിലുള്ളതെല്ലാം ഒരുപോലെ. നേരെ നടന്നു. അച്ചായന്റെ സൗകര്യത്തിനു വഴി വരുന്നില്ല. വഴിയുടെ സൗകര്യം നോക്കി നടപ്പു ശരിയാക്കാന്‍ അച്ചായന്‍ ശ്രമിച്ചതുമില്ല. ചില്ലുകള്‍ ഉടയുന്ന ശബ്‌ദം. ഹോട്ടലിന്റെ മുന്നിലെ ഗ്ലാസ്സ്‌പാനല്‍ തവിടുപൊടി താഴെ. ഒന്നുമറിയാതെ അച്ചായന്‍ പുറത്തിറങ്ങി നടത്തം തുടര്‍ന്നു. ഹോട്ടല്‍ മാനേജര്‍ പുറകേയെത്തി. തര്‍ക്കമായി. “ഈ ഹോട്ടലിന്‌ എന്തു വിലയാകുമെടാ?” ഘനഗംഭീര ശബ്‌ദത്തില്‍ ഒരു ചോദ്യമാണ്‌. പുറകേ നൂറിന്റെ ഒരു കെട്ട്‌ പോക്കറ്റില്‍ നിന്ന് വലിച്ചെടുത്തു. കാല്‍ക്കാശിനു വരുമാനമില്ലെങ്കിലും വേഷംകെട്ടില്‍ മോശമാകാത്ത കൊച്ചിക്കാരെ കണ്ടു ശീലിച്ച മാനേജര്‍ ഞെട്ടി. കാശുള്ള കസ്‌റ്റമര്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍ കാണരുതെന്നാണല്ലോ മാനേജ്‌മെന്റ് തന്ത്രം. മാനേജര്‍ സാഷ്‌ടാംഗം ഒരു വീഴ്‌ചയാണ്‌. പിന്നെ അച്ചായന്‍മാരോടെല്ലാം കൊച്ചിയിലെ ഹോട്ടലുകാര്‍ക്ക്‌ വല്ലാത്ത ബഹുമാനമായിരുന്നു.

അനുക്രമമായ മാറ്റമായിരുന്നു അച്ചായന്മാരുടേത്‌. തോര്‍ത്തുമുണ്ടും തൊപ്പിപ്പാളയും അതിലൊളിപ്പിച്ച ലക്ഷങ്ങളുമായിരുന്നു പഴയ കാഞ്ഞിരപ്പള്ളി അച്ചായന്റെ പ്രത്യേകത. പക്ഷേ, മണ്ണാര്‍ക്കാട്‌ മൂപ്പില്‍ നായര്‍ സ്ഥലം നല്‍കിയപ്പോള്‍ പാലക്കാട്‌, മണ്ണാര്‍ക്കാട്‌ പ്രദേശത്തേക്കും പട്ടം താണുപിള്ളയുടെ കാലത്ത്‌ ഭക്ഷ്യോത്‌പാദന വര്‍ധന പരിപാടിയനുസരിച്ച്‌ ഇടുക്കിയിലേക്കും, നിലമ്പൂര്‍, മങ്കട കോവിലകങ്ങള്‍ സ്ഥലം വിറ്റതോടെ അവിടേയ്ക്കും തുടങ്ങിയ കുടിയേറ്റം അച്ചായന്മാര്‍ക്ക്‌ അനന്തസാധ്യതകളാണ്‌ തുറന്നത്‌. കാടുകളില്‍ വേട്ടയ്‌ക്ക്‌ പോയി കിട്ടുന്ന ഇറച്ചി നാട്ടിലേക്ക്‌ ജീപ്പിലെത്തി. ആ വെടിയിറച്ചിയും, സ്‌കോച്ചും, വെടിവര്‍ത്തമാനങ്ങളുമായി വൈകുന്നേരങ്ങള്‍. ഷോപ്പിംഗിന്‌ കൊച്ചിയും കോട്ടയവും. മക്കളുടെ പഠനം ബാംഗ്ലൂരിലും ഊട്ടിയിലും. വിദ്യാസമ്പന്നരായി മടങ്ങിയെത്തിയവര്‍ ജോലിക്കു ശ്രമിക്കാതെ തോട്ടം കൃഷിയിലേക്ക്‌. കാഞ്ഞിരപ്പള്ളി വളരുകയായിരുന്നു.

ഒരു വെള്ളമുണ്ടും ഇളംനിറത്തിലുള്ള ഷര്‍ട്ടും ഒരു ലെതര്‍ചെരുപ്പുമിട്ട്‌ ഒന്നു പറഞ്ഞുനോക്കൂ: “ഞാനേ കാഞ്ഞിരപ്പള്ളിക്കാരന്‍ അച്ചായനാ”. പറ്റുന്നില്ല അല്ലേ. വെറുതെ വേഷം കെട്ടിയതുകൊണ്ട്‌ കാര്യമില്ല. അത്‌ ഒരു കാഞ്ഞിരപ്പള്ളിക്കാരനെക്കൊണ്ടേ കഴിയൂ. അതാണ്‌ കാഞ്ഞിരപ്പള്ളി അച്ചായന്‍. സമാനതകളില്ലാത്ത പ്രതിഭാസം.

Leave a Comment